തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവായ എ കാറ്റഗറിയില്‍പ്പെടുന്ന ഗര്‍ഭിണികള്‍ക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂര്‍ക്കട ഇ.എസ്.ഐ. ആശുപത്രിയില്‍ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുര്‍വേദ മെറ്റേര്‍ണിറ്റി ആശുപത്രിയും സജ്ജമായിട്ടുണ്ട്.
അടിയന്തര ഗര്‍ഭപരിചണം ആവശ്യമുള്ളതും ബി, സി കാറ്റഗറിയില്‍പ്പെടുന്നതുമായ ഗര്‍ഭിണികള്‍ക്കുള്ള ചികിത്സ എസ്.എ.റ്റി. ആശുപത്രയില്‍ നല്‍കും. തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരിക്കും കോവിഡ് ബാധിതരല്ലാത്ത ഗര്‍ഭിണികളുടെ ചികിത്സ നടക്കുക.
ജനറല്‍ ആശുപത്രിയില്‍ ഒന്‍പതാം നമ്പര്‍ ഒഴികെയുള്ള വാര്‍ഡുകളില്‍ കാറ്റഗറി ബി കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കും. ഒന്‍പതാം വാര്‍ഡിനെ മറ്റുള്ള വാര്‍ഡുകളില്‍ നിന്നും കര്‍ശനമായി വേര്‍തിരിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post