ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി.
യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇതിനായി യുഎഇയുടെ അനുമതി ആവശ്യമുണ്ട്.
യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരേക്കുറിച്ചും അന്വേഷണം നടത്തും. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ ഡയറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സ്വപ്‌നസുരേഷിന്റെ ജാമ്യാപേക്ഷയും എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.
Discussion about this post