ന്യൂഡല്‍ഹി: രാജ്യത്ത് 18 ലക്ഷവും കടന്ന് കോവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,972 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,03,695 ആയി.
കോവിഡ് ബാധിച്ച് 771 മരണങ്ങള്‍ കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഇതുവരെ 38,135 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം കോവിഡ് മുക്തരായത് 11,86,203 പേരാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 5,79,357 പേരാണ്.
പശ്ചിമ ബംഗാളില്‍ ആകെ രോഗബാധിതര്‍ എഴുപത്തിയയ്യായിരം കടന്നു. കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും അയ്യാരിത്തിലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
Discussion about this post