ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷാ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ
മേദാന്ത മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അമിത് ഷാ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രസര്‍ക്കാരില്‍ കോവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്.
Discussion about this post