ജനീവ: കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ ലോകത്ത് ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം ആറ് മാസം പിന്നിടുമ്പോഴുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി കൊവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്. നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണിതെന്നും ദശാബ്ദങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്.
കൊറോണയെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പിക്കുന്നത് മാത്രമാണ് ദീര്‍ഘകാല പരിഹാരമെന്നും ടെഡ്രോസ് പറഞ്ഞു. ചൈനയ്ക്ക് പുറത്ത് നൂറ് കേസുകളും ഒറ്റ മരണം പോലും ഇല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് പൊതു ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post