തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 5 മുതല്‍ പുനരാരംഭിക്കും. ട്രോള്‍ ബാന്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് മത്സ്യബന്ധനം പുനരാരംഭിക്കുന്നത്. എല്ലാ യാനങ്ങളും രജിസ്റ്റര്‍ നംമ്പറിന്റെ അടിസ്ഥാനത്തില്‍ ഒറ്റ, ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ വേണം മല്‍സ്യബന്ധനത്തിന് പോകേണ്ടത്.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍.
കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യ ബന്ധനം നടത്താവുന്നതാണ്. അവിടെ നിന്നും പിടിക്കുന്ന മത്സ്യം അതാത് സ്ഥലങ്ങളില്‍ തന്നെ വില്പന നടത്തേണ്ടതാണ്.അധികം വരുന്ന മത്സ്യം മത്സ്യ സഹകരണ സംഘങ്ങള്‍ വഴി ലോറികളില്‍ കയറ്റി മാര്‍ക്കറ്റില്‍ എത്തിക്കണം. മത്സ്യ ലേലം പൂര്‍ണ്ണമായും ഒഴിവാക്കണം.യാനങ്ങള്‍ പുറപ്പെടുന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തണം.
ഹാര്‍ബറുകളില്‍ മാനേജ്‌മെന്റ് സൊസൈറ്റിയും, ലാന്റിംഗ് സെന്ററുകളില്‍ മല്‍സ്യത്തൊഴിലാളി പ്രതിനിധികളും അടങ്ങുന്ന ജനകീയ കമ്മിറ്റികളായിരിക്കും വില നിശ്ചയിക്കുന്നതും, വിപണനം നിയന്ത്രിക്കുന്നതും.
Discussion about this post