അഞ്ചാലുംമൂട്: കൊല്ലം ബൈപ്പാസില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. ഇന്ന് ഒരു മിനിലോറി അപകടത്തില്‍പ്പെട്ടു. കടവൂര്‍ സിഗ്‌നലിന് സമീപത്തായാണ് മിനിലോറി തലകീഴായി മറിഞ്ഞത്. ഇടപ്പള്ളിക്കോട്ടയില്‍ നിന്ന് കോഴികളുമായി വരികയായിരുന്നു മിനിലോറി. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
മഴക്കാലമായാല്‍ ബൈപാസില്‍ വാഹനങ്ങള്‍ തെന്നിമറിയുന്നത് പതിവാണ്. അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴാണ് നിയന്ത്രണം വിട്ടുമറിയുന്നത്. കഴിഞ്ഞ ദിവസവും നീരാവില്‍ പാലത്തിന് സമീപം ബൈക്ക് തെന്നി എതിര്‍വശത്തുകൂടി വന്ന മറ്റൊരു ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. നേരത്തെ നീരാവില്‍-കടവൂര്‍ ഭാഗത്ത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായതോടെ റോഡിന്റെ ഉപരിതലം പരുക്കനാക്കിയിരുന്നു. എന്നാല്‍ മറ്റിടങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. .
Discussion about this post