തിരുവനന്തപുരം: അറബിക്കടലില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്ത് 3 വരെ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് അറിയിച്ചു.
ആന്‍ഡമാന്‍ കടലിലും 1 മുതല്‍ 3 വരെ മഹാരഷ്ട്ര തീരത്തും 2 മുതല്‍ 3 വരെ മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്നും നാളെയും ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്
Discussion about this post