ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച വിവിധ പരീക്ഷകള്‍ ഉള്‍പ്പെടുത്തി സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്.എസ്.സി) പരീക്ഷാ കലണ്ടര്‍ പുതുക്കി. എല്ലാ പരീക്ഷയും ഇക്കൊല്ലം തന്നെ നടത്തും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് പരീക്ഷകള്‍ നടത്തുക.
പുതുക്കിയ പരീക്ഷാതീയതികള്‍ ഇങ്ങനെ:
– കമ്പൈന്‍ഡ് ഹയര്‍ സെക്കന്ററി ലെവല്‍ 2019 (ആദ്യഘട്ടം) – ശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് – ഒക്ടോബര്‍ 12 മുതല്‍ 26 വരെ മൂന്ന് ഘട്ടമായി നടത്തും.
– ജൂനിയര്‍ എഞ്ചിനീയര്‍ (പേപ്പര്‍-I) 2019- ഒക്ടോബര്‍ 27 മുതല്‍ 30 വരെ
-കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ 2019 (രണ്ടാം ഘട്ടം) – നവംബര്‍ 2 മുതല്‍ 5 വരെ
– സെലക്ഷന് പോസ്റ്റ് പരീക്ഷ (2020) (എട്ടാംഘട്ടം) – ഒക്ടോബര്‍ 6,9,10 തീയതികളിൽ
-സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി&ഡി 2019 – നവംബര്‍ 16 മുതല്‍ 18 വരെ
-ജൂനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര് 2020 – നവംബര്‍ 19
– സബ് ഇന്‍സ്പെക്ടര്‍ ഇന്‍ ഡല്‍ഹി പോലീസ് ആന്റ് സി.എ.പി.എഫ്(പേപ്പര്‍-I) 2020 – നവംബര്‍ 23 മുതല്‍ 26 വരെ
– ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ്) 2020 – നവംബര്‍ 27 മുതല്‍ ഡിസംബര്‍ 14 വരെ
കൂടുതല്‍ വിവരങ്ങള്‍ക്കായി https://ssc.nic.in സന്ദര്‍ശിക്കുക. സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റംവരുന്നതിനനുസരിച്ച് പരീക്ഷാ തീയതികള്‍ മാറിയേക്കാം.
Discussion about this post