കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ 102 കിടക്കകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം തുറന്നു. കരുനാഗപ്പള്ളി വി വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലാണിത്. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും താമസിക്കുവാനും പി പി ഇ കിറ്റുകള്‍ സൂക്ഷിക്കുവാനുമുള്ള മുറികളടക്കം ഒരുക്കിയാണ് പ്രാഥമിക ചികിത്സാ കേന്ദ്രം പൂര്‍ണ സജ്ജമായിരിക്കുന്നത്. സിഡ്‌കോയില്‍ നിന്ന് കിടക്കകളും കരുനാഗപ്പള്ളി റോട്ടറി ക്ലബ് വാഷിംഗ് മെഷീനും നല്‍കി. കൂടാതെ വിവിധ സംഘടനകളുടെ സഹായത്തോടെ ഫ്രിഡ്ജ്, ടെലിവിഷന്‍ എന്നിവയും പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഉറപ്പുവരുത്തി.
രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം കുടുംബശ്രീ എത്തിക്കും.കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റുന്നത്.
Discussion about this post