തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിമാനത്താവളത്തിന്റെ കള്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പ്പിച്ചത് ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിയെയാണ്.അഴിമതിക്ക് വേള്‍ഡ് ബാങ്ക് നടപടി നേരിട്ട കമ്പനിയാണ്. ഇത്തരമൊരു കമ്പനിയെ ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ദുരൂഹതയാണ്. 4.6 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച കണ്‍സള്‍ട്ടന്‍സിക്ക് സ്ഥലം പോലും കാണാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിനുള്ള സ്ഥലം പോലും കണ്ടെത്തും മുന്‍പ് എന്തിനാണ് കണ്‍സള്‍ട്ടന്‍സി എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ലക്കും ലഗാനും ഇല്ലാതെയാണ് കണ്‍സള്‍ട്ടന്‍സി കരാറുകള്‍ നല്‍കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അത് വഴി പിന്‍വാതില്‍ നിയമനം നടത്തുകയാണ്. റോഡ് നിര്‍മ്മാണത്തിന് പോലും കണ്‍സല്‍ട്ടന്‍സിയെ ഏല്‍പ്പിക്കുന്ന വിചിത്രമായ നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആലിബാബയും നാല്‍പ്പത്തൊന്ന് കള്ളന്‍മാരും എന്ന് പറയുന്നത് പോലെയാണ് കേരളത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇടത് മുന്നണി ഭരിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അടിമുടി അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്. അഴിമതി കൂടുതലും നടക്കുന്നത് മുഖ്യമന്ത്രിയുടെ വകുപ്പുകളിലാണ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണ്. ഉന്നയിച്ച അഴിമതി ആരോപണങ്ങളിലൊന്നും അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ് ആണ്. യുഡിഎഫ് കാലത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് ഇടത് സര്‍ക്കാര്‍ നല്‍കിയ കരാറുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post