കൊല്ലം : ജില്ലയിൽ ഇനി മുതൽ കായല്‍ മത്സ്യബന്ധനം അനുവദിക്കുന്നു. ജില്ലയുടെ പരിധിയിലുള്ള കായലുകള്‍, മത്സ്യം വളര്‍ത്തു കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള മത്സ്യബന്ധനമാണ് അനുവദിച്ചിരിക്കുന്നത്.
ഈ മൽസ്യം അംഗീകൃത ഫിഷ് സ്റ്റാളുകളില്‍ കൂടി വില്പന നടത്താൻ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ജില്ലയ്ക്ക് പുറത്തു നിന്നും മതിയായ രേഖകളോടെ കയറ്റുമതി ആവശ്യത്തിനായി മാത്രം അംഗീകൃത ഫിഷ് പ്രോസസിങ് യൂണിറ്റുകളിലേക്കു മത്സ്യം കൊണ്ടു വരാവുന്നതാണ്. പൊതു മേഖലാ സ്ഥാപനമായ മത്സ്യഫെഡിന് ജില്ലയ്ക്ക് പുറത്തു നിന്നും പാക്ക് ചെയ്ത മത്സ്യം കൊണ്ടുവന്ന് അംഗീകൃത ഫിഷ് സ്റ്റാളുകളിലൂടെ വില്‍പ്പന നടത്താവുന്നതാണ്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷ് സ്റ്റാളുകളുടേയും പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കുമെന്നും കളക്ടർ പറഞ്ഞു .
അലങ്കാര മത്സ്യം കൊണ്ടു വരുന്നതിനും വിലക്കില്ലയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ കടല്‍ മത്സ്യബന്ധനം നിരോധിച്ച് നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Discussion about this post