ന്യൂഡല്‍ഹി: 2021-ലെ ഗേറ്റ് പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഐ.ഐ.ടി ബോംബെയാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ.
ഒന്നാം ഘട്ട പരീക്ഷ ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെയും, രണ്ടാം ഘട്ടം ഫെബ്രുവരി 12, 13 തീയതികളിലുമാണ് നടക്കുക. ബിരുദതലത്തില്‍ മൂന്നാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും ഇത്തവണ പരീക്ഷയെഴുതാം.
പുതുതായി എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്നീ രണ്ടു വിഷയങ്ങള്‍കൂടി പരീക്ഷയ്ക്കുണ്ടാകും. ഇതോടെ ആകെ വിഷയങ്ങളുടെ എണ്ണം 27 ആകും.
ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്കും ഐ.ഐ.ടികളില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാന്‍ പുതിയ നിയമം സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി https://gate.iitb.ac.in സന്ദര്‍ശിക്കുക.
Discussion about this post