Friday, March 31, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കൊല്ലം ജില്ലയില്‍ നാളെ മുതല്‍ വാഹനനിയന്ത്രണം

കൊല്ലം ജില്ലയില്‍ നാളെ മുതല്‍ വാഹനനിയന്ത്രണം

SM TV News Desk by SM TV News Desk
Jul 26, 2020, 05:52 pm IST
in News
കൊല്ലം ജില്ലയില്‍ നാളെ മുതല്‍ വാഹനനിയന്ത്രണം
Share on FacebookWhatsAppTelegramTweet

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ മുതല്‍ വാഹനനിയന്ത്രണം. രാവിലെ 6 മണി മുതലാണ് നിയന്ത്രണം. തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ മാത്രമേ ഇനി ഒറ്റയക്ക നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവാദമുള്ളൂ. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരട്ടയക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് അനുമതി.

അതിനിടെ കൊല്ലം ഡി.ഡി. ഓഫിസിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ 18പേര്‍ നിരീക്ഷണത്തിലാണ്.

അതേസമയം കോവിഡ് വ്യാപനം തടയുന്നതിന് വാര്‍ഡുതല കര്‍മ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി. 10 മുതല്‍ 15 വരെ വീടുകള്‍ അടങ്ങുന്ന ഓരോ ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയെ സ്വയം നിയന്ത്രിത ക്ലോസ്ഡ് ഗ്രൂപ്പുകളായി മാറ്റണം.

ക്ലസ്റ്ററിനുളളില്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. രൂപീകരിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ തമ്മില്‍ പരസ്പര സമ്പര്‍ക്കം ഒഴിവാക്കണം. ഗ്രൂപ്പിനുള്ളിലെ അംഗങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ട് രോഗ വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറം സമ്പര്‍ക്കം വരാതെ സൂക്ഷിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നവരുടെ വിവരം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജനപ്രതിനിധികള്‍, പ്രാദേശിക തദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, തുടങ്ങിയവര്‍ ഇതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി നേതൃത്വം വഹിക്കണം. വാര്‍ഡുതല ഏകോപനത്തിന്റെ നേതൃത്വം വാര്‍ഡുതല മെമ്പര്‍മാര്‍/കൗണ്‍സിലര്‍മാര്‍ക്കാണ്. വകുപ്പ് ഉദ്യോഗസ്ഥരും പൂര്‍ണ സഹകരണം നല്‍കണം. പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം വികസിപ്പിച്ചെടുത്ത ഡോര്‍ ടു ഡോര്‍ ആപ്പിന്റെ ഉപയോഗം പ്രയോജനപ്പെടുത്തണം. അത്യാവശ്യക്കാര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കണം. രണ്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സൗജന്യമായും അത് കഴിഞ്ഞുള്ളവയ്ക്ക് വ്യാപാരികളോ സേവന സന്നദ്ധരായി വരുന്ന ആളുകളോ തുക നിശ്ചയിച്ച് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം.

കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ കടകളില്‍ പകുതി മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ വീതം പ്രവര്‍ത്തിപ്പിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ വ്യാപാരികളുടെ സംഘടനകളുമായും പോലീസുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും.

കണ്ടെയിന്‍മെന്റ് സോണുകളില്‍ വീടുകള്‍ കയറിയിറങ്ങി സാധനം വില്‍ക്കുന്നതും മൈക്രോ ഫിനാന്‍സ് പോലെയുളള വിവിധ പിരിവുകള്‍ നടത്തുന്നതും കര്‍ശനമായി നിരോധിച്ചു. ക്രമീകരണങ്ങള്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍ വരും.

Share33SendShareTweet

Related Posts

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!
News

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

പാക് സര്‍ക്കാരിന്റെ ട്വിറ്ററിന് ഇന്ത്യയുടെ പൂട്ട്!
News

പാക് സര്‍ക്കാരിന്റെ ട്വിറ്ററിന് ഇന്ത്യയുടെ പൂട്ട്!

കൈ ഒരു മാസത്തോളം തളര്‍ന്നു പോയിരുന്നു; വെളിപ്പെടുത്തലുമായി അനുശ്രീ!
Entertainment

കൈ ഒരു മാസത്തോളം തളര്‍ന്നു പോയിരുന്നു; വെളിപ്പെടുത്തലുമായി അനുശ്രീ!

ബാലയ്ക്ക് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം; എലിസബത്തിന് ഉപദേശവുമായി വീഡിയോ സന്ദേശം
News

ബാലയ്ക്ക് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം; എലിസബത്തിന് ഉപദേശവുമായി വീഡിയോ സന്ദേശം

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍
News

ഭാര്യമാതാവിനെ വെട്ടിക്കൊന്ന മരുമകകന്‍ സ്വയം തീകൊളുത്തി; തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന സംഭവം!

ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
News

ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് റെയില്‍വേ പിരിച്ചെടുത്തത് 300 കോടി രൂപ!

Discussion about this post

LATEST NEWS

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പാക് സര്‍ക്കാരിന്റെ ട്വിറ്ററിന് ഇന്ത്യയുടെ പൂട്ട്!

പാക് സര്‍ക്കാരിന്റെ ട്വിറ്ററിന് ഇന്ത്യയുടെ പൂട്ട്!

കൈ ഒരു മാസത്തോളം തളര്‍ന്നു പോയിരുന്നു; വെളിപ്പെടുത്തലുമായി അനുശ്രീ!

കൈ ഒരു മാസത്തോളം തളര്‍ന്നു പോയിരുന്നു; വെളിപ്പെടുത്തലുമായി അനുശ്രീ!

ബാലയ്ക്ക് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം; എലിസബത്തിന് ഉപദേശവുമായി വീഡിയോ സന്ദേശം

ബാലയ്ക്ക് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം; എലിസബത്തിന് ഉപദേശവുമായി വീഡിയോ സന്ദേശം

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍

ഭാര്യമാതാവിനെ വെട്ടിക്കൊന്ന മരുമകകന്‍ സ്വയം തീകൊളുത്തി; തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന സംഭവം!

ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് റെയില്‍വേ പിരിച്ചെടുത്തത് 300 കോടി രൂപ!

ദിവസവും കുറച്ച് നട്ട്സ് ശീലമാക്കിയാൽ ആരോഗ്യം കാത്തുസൂക്ഷിക്കാം

ദിവസവും കുറച്ച് നട്ട്സ് ശീലമാക്കിയാൽ ആരോഗ്യം കാത്തുസൂക്ഷിക്കാം

താടി രോമങ്ങൾ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ എങ്ങനെ അകറ്റാം

താടി രോമങ്ങൾ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ എങ്ങനെ അകറ്റാം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് കടപ്പുറത്തു നിന്ന് പിടികൂടി!!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് കടപ്പുറത്തു നിന്ന് പിടികൂടി!!

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies