കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെത്തിച്ച ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. എറണാകളും ലിസ്സി ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഉടന്‍ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശുദ്ധരക്തവും അശുദ്ധരക്തവും കൂടിക്കലരുന്ന അസുഖമായിരുന്നു കുഞ്ഞിന്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്. ഹൃദയ വാല്‍വിന്റെ തകരാറാണ് അസുഖത്തിന് കാരണമായത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഹെലികോപ്റ്ററിലാണ് കൊച്ചിയിലെത്തിച്ചത്. എന്നാല്‍ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post