കൊല്ലം: ഹോട്ട്‌സ്‌പോട്ടുകള്‍ ആയതിനാല്‍ അവശ്യ സാസാധനങ്ങള്‍ കിട്ടില്ലെന്ന ടെന്‍ഷന്‍ വേണ്ട. മൊബൈലിലൂടെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ‘ആപ്പ്’ വഴി സൗകര്യമൊരുക്കി കൊല്ലം ജില്ലാഭരണകൂടം. Door To Door എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പച്ചക്കറി, പലവ്യഞ്ജനം, മരുന്നുകള്‍ തുടങ്ങി എല്ലാ അവശ്യ സാധനങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഇതിനായി ജില്ലയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ധാരണയായിട്ടുണ്ട്. ആവശ്യമുള്ള സാധനങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്താനും ലിസ്റ്റ് എഴുതി ഫോട്ടെയെടുത്ത് നല്‍കാനും സൗകര്യമുണ്ട്. ലിസ്റ്റിലുള്ള സാധനങ്ങള്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലെത്തിക്കും. സാധനങ്ങള്‍ ലഭിച്ച ശേഷം പണം നല്‍കാനും സൗകര്യമുണ്ട്. സാധനങ്ങള്‍ എത്തിക്കുന്നതിനായി നൂറിലധികം ഡെലിവറി ബോയ്‌സ് തയ്യാറായിക്കഴിഞ്ഞു.
പ്ലേ സ്റ്റേറില്‍ നിന്നും ഡോര്‍ ടു ഡോര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ 9074141702,6282864636എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ആയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.
ആപ്പിന്റെ പ്ലേസ്റ്റോര്‍ ലിങ്ക്: https://play.google.com/store/apps/details…
Discussion about this post