കൊല്ലം : ക്ഷീരകര്‍ഷകര്‍ക്ക് സഹായമായി കന്നുകാലി ഇന്‍ഷുറന്‍സ് തുക അനുവദിച്ചു. ജില്ലയ്ക്കായി 21 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്.
ഇന്‍ഷുറന്‍സ് പ്രിമിയം തുകയുടെ 50% മാത്രമാണ് ക്ഷീരകര്‍ഷകരില്‍ നിന്ന് ഈടാക്കുക. നിലവില്‍ അനുവദിച്ച തുക മൃഗസംരക്ഷണ വകുപ്പുകളുടെ മേഖല ഓഫീസുകളിലേക്ക് കൈമാറിയിട്ടുണ്ട്.വൈകാതെ എല്ലാ മൃഗാശുപത്രികളിലേക്കും ഈ തുകയെത്തും.
1 വര്‍ഷം, 3 വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധിയാണ് ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കുള്ളത്. ഇതനുസരിച്ച് 1 വര്‍ഷ പദ്ധതിയ്ക്ക് 3 ലക്ഷം രൂപയും 3 വര്‍ഷ പദ്ധതിയ്ക്ക് 19 ലഷം രൂപയുമാണ് അനുവദിക്കുന്നത്.
3 വര്‍ഷ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് മൊത്തം തുകയുടെ 5.42%, 1വര്‍ഷ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 2.15% പ്രിമിയം എന്നിങ്ങനെയാണ് അടയ്ക്കേണ്ടത്.
3വര്‍ഷ പദ്ധതിയില്‍ 58 രൂപയും 1 വര്‍ഷ പദ്ധതിയില്‍ 22 രൂപയും, അധികതുക അടച്ചാല്‍ 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും കര്‍ഷകന് ലഭിക്കും.
Discussion about this post