തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചരിത്രം തീര്‍ത്ത ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഗോത്രവിഭാഗത്തിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാ ബുദ്ധിമുട്ടുകളില്ലാതെ ഇനി പഠിക്കാം. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസൊരുക്കിയിരിക്കുന്നത്.
തനത് ഗോത്രഭാഷയിലാണ് കഥകളും പാട്ടും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. മുഡുഗ ഭാഷയില്‍ അഗളി എല്‍പി സ്‌കൂളിലെ അധ്യാപികയായ ടി ആര്‍ വിദ്യയും, ഇരുള ഭാഷയില്‍ അഗളി എല്‍പി സ്‌കൂളിലെ സി രേശിയും കുറുമ്പ ഭാഷയില്‍ കക്കുപ്പടി സ്‌കൂളിലെ കലൈ ശെല്‍വിയുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നത്.
ആദ്യഘട്ടത്തില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സമഗ്രശിക്ഷാ കേരളയാണ് പദ്ധതി തയ്യാറാക്കി നടപ്പില്‍ വരുത്തിയത്.
Discussion about this post