കൊല്ലം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ കൂടുന്നു. 48 തദ്ദേശ സ്ഥാപനങ്ങളാണ് കണ്ടെയ്ന്‍മെന്റ് മേഖലയായി മാറിയത്. 43 പഞ്ചായത്തുകളിലും 3 നഗരസഭകളിലും കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷനിലും ആണ് നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. ഇതില്‍ 6 പഞ്ചായത്തും കൊട്ടാരക്കരയിലെ മുസ്ലിം സ്ട്രീറ്റ് വാര്‍ഡും കടുത്ത നിയന്ത്രണമുള്ള ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് മേഖലയാണ്.
ആലപ്പാട്, ഇളമാട്, ചിതറ, ചടയമംഗലം, വെട്ടിക്കവല, വെളിനല്ലൂര്‍ പഞ്ചായത്തുകള്‍, കൊട്ടാരക്കരയിലെ മുസ്ലിം സ്ട്രീറ്റ് വാര്‍ഡ് എന്നിവയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍. കൊല്ലം കോര്‍പറേഷനിലും പുനലൂര്‍, കരുനാഗപ്പള്ളി നഗരസഭകളിലും ഭാഗികമായാണ് കണ്ടെയ്ന്‍മെന്റ് സോണ്‍. കോര്‍പറേഷനില്‍ 6 ഡിവിഷന്‍, പുനലൂരില്‍ 10 വാര്‍ഡ്, കരുനാഗപ്പള്ളിയില്‍ 11 വാര്‍ഡ് എന്നിങ്ങനെയാണ് കണ്ടെയ്ന്‍മെന്റ് മേഖല.
അതേസമയം കൊല്ലം ജില്ലയില്‍ 14 ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. പൊഴിക്കര, ഇരവിപുരം, ചവറ, പന്മന, ആലപ്പാട്, കൊട്ടാരക്കര, അഞ്ചല്‍, ഏരൂര്‍, ചിതറ, ഇടമുളയ്ക്കല്‍, ഇളമാട്, തലച്ചിറ, നെടുമ്പന, ശാസ്താംകോട്ട എന്നിവിടങ്ങളാണു ക്ലസ്റ്ററുകളാക്കിയിട്ടുള്ളത്.
ക്ലസ്റ്റര്‍ സോണുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പോസിറ്റീവ് കേസുകള്‍ ബ്രാക്കറ്റില്‍. ചവറ, പന്മന – 550(10), ശാസ്താംകോട്ട – 1930(56), ഇരവിപുരം – 163(16), നെടുമ്പന – 93(12), കൊട്ടാരക്കര – 471(39), അഞ്ചല്‍ – 853(17), ഏരൂര്‍ – 178(25), ഇടമുളയ്ക്കല്‍ – 82(9), തലച്ചിറ – 545(31), പൊഴിക്കര – 200(4), അഴീക്കല്‍ (ആലപ്പാട്) – 244(36), ഇളമാട് – 100(9), ചിതറ – 94(10). പോസിറ്റീവ് ആയവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ക്ലസ്റ്റര്‍ സോണുകളാക്കിയ പ്രദേശങ്ങളില്‍ സ്രവ പരിശോധനയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, രോഗലക്ഷണങ്ങളുള്ളവര്‍, ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കു പ്രത്യേക പരിഗണന നല്‍കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ജയില്‍വാസവുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ സ്രവ പരിശോധന വേഗത്തിലാക്കും.
റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) ആയിരിക്കും ക്ലസ്റ്റര്‍ പ്രദേശത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ആശാവര്‍ക്കര്‍, വാര്‍ഡ് അംഗം, വൊളന്റിയര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം.
Discussion about this post