കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ വാളത്തുംങ്ങൽ മേഖലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന പോലീസ് വോളന്റിയർമാർ ,പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കായി ഇരവിപുരം മണ്ഡലം കോണ്ഗ്രസ് കമ്മറ്റി ഫെയ്സ് ഷീൽഡു കൾ വാങ്ങി നൽകി.. കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് കമറുദീൻ ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടർ , ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ എന്നിവർക്കു ഫെയ്സ് ഷീൽഡുകൾ കൈമാറി. ഡി.സി.സി.സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ, E K കലാം, മുനീർഭാനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post