Tuesday, May 13, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » എന്താണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ ചികിത്സ?

എന്താണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ ചികിത്സ?

SM TV News Desk by SM TV News Desk
Jul 24, 2020, 06:03 pm IST
in News
എന്താണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ ചികിത്സ?
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിക്കുന്നു. രോഗം ഭേദപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായെന്നാണ് പറയുന്നത്. ശ്വാസതടസം, രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവ്, നൂമോണിയ തുടങ്ങി കാറ്റഗറി സി വിഭാഗത്തിലുള്ള രോഗികള്‍ക്കും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുമാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. ഇവര്‍ക്ക് ആവശ്യമായ രക്ത പരിശോധനയ്ക്ക് ശേഷമാണ് പ്ലാസ്മ നല്‍കുന്നത്. ഇത്തരത്തില്‍ രോഗിയുടെ ശരീരത്തില്‍ എത്തുന്ന പ്ലാസ്മ കോവിഡ് വൈറസിനെ തുരത്താന്‍ സഹായിക്കുന്നതാണ്.

ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്മ തെറാപ്പി കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മ ബാങ്ക് സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍., സ്റ്റേറ്റ് പ്രോട്ടോകോള്‍ എന്നിവയനുസരിച്ച് മെഡിക്കല്‍ ബോര്‍ഡുകളുടെ അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്.

കൊറോണ വൈറസ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തില്‍ വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികള്‍ ശരീരത്തില്‍ അവശേഷിക്കും. ഈയൊരു മാര്‍ഗ്ഗം പിന്തുടര്‍ന്നാണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ കേരളത്തിലും പരീക്ഷിച്ചത്.

പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കോവിഡ് രോഗ മുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. രണ്ട് പ്രാവശ്യം കോവിഡ് നെഗറ്റിവ് ഫലം വന്നതിന് ശേഷം 14 ദിവസം മുതല്‍ 4 മാസം വരെ പ്ലാസ്മ നല്‍കാവുന്നതാണ്. ഗര്‍ഭിണികളായ സ്ത്രീകളെ പ്ലാസ്മാ ദാനം ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫ്രസിനിയസ് കോംറ്റെക് മെഷീനിലൂടെ അഫെറെസിസ് ടെക്നോളജി മുഖേനയാണ് ആവശ്യമായ പ്ലാസ്മ മാത്രം രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത്. രക്ത ദാതാവില്‍ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടര്‍ച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെന്‍ട്രിഫ്യൂഗേഷന്‍ പ്രക്രിയ വഴിയാണ് പ്ലാസ്മ വേര്‍തിരിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള രക്ത ഘടകമാണ് ഈ പ്രക്രിയ വഴി ലഭിക്കുന്നത്. ഇതിലൂടെ ഏറെ രക്ത ദാതാക്കളില്‍ നിന്നുള്ള പ്ലാസ്മ രോഗിക്ക് സ്വീകരിക്കേണ്ടി വരുന്നില്ല. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്മകള്‍ ഒരു വര്‍ഷം വരെ ശേഖരിച്ച് സൂക്ഷിക്കാന്‍ കഴിയുന്നു.

ആവശ്യമായ പ്ലാസ്മ ശേഖരിച്ച് വച്ച് അത്യാവശ്യ രോഗികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പ്ലാസ്മ ബാങ്കുകള്‍ സ്ഥാപിച്ച് വരുന്നത്. മെഡിക്കല്‍ കോളേജിന് കീഴിലുള്ള ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലെ ബ്ലഡ് ബാങ്കിലാണ് ഇതിലുള്ള സൗകര്യമൊരുക്കിയത്.

കോവിഡ് മുക്തരായ ധാരാളം പേര്‍ സ്വമേധയാ പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായി വന്നിട്ടുണ്ട്. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായി ഇനിയും കൂടുതല്‍പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായി മുന്നോട്ട് വരണം.

Share55SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies