തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 104 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇതില്‍ 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 432 പേര്‍ രോഗമുക്തരായി. ഇന്ന് അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഹോട്‌സ്‌പോട്ടുകള്‍ 428 ആയി. തിരുവനന്തപുരത്ത് 222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം-106, എറണാകുളം-100, മലപ്പുറം- 89, തൃശൂര്‍- 83, ആലപ്പുഴ- 82, കോട്ടയം- 80, കോഴിക്കോട്- 67, ഇടുക്കി-63, കണ്ണൂര്‍ -51, പാലക്കാട്- 51, കാസര്‍ഗോഡ്- 47, പത്തനംതിട്ട- 27, വയനാട്- 10.
തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണ്. 222ല്‍ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 16 രോഗികളാണ് തിരുവനന്തപുരത്തുള്ളത്. തിരുവനന്തപുരത്ത് എംഎല്‍എ അടക്കം നിരീക്ഷണത്തിലാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും രോഗം ബാധിച്ചു.
കൊല്ലത്ത് 106ല്‍ 94 സമ്പര്‍ക്ക രോഗികളാണുള്ളത്. കൊല്ലത്ത് ഉറവിടമറിയാത്ത 9 രോഗികളാണുള്ളത്.
എറണാകുളം ജില്ലയില്‍ 100ല്‍ 94 സമ്പര്‍ക്ക രോഗികളാണുള്ളത്. മൂന്ന് കന്യാസ്ത്രീ മഠങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചു. മഠങ്ങള്‍, ആശ്രമം, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളെ നിയന്ത്രിത മേഖലയാക്കി.
ചെല്ലാനത്തിന്റെ സമീപപ്രദേശങ്ങളില്‍ രോഗവ്യാപന സൂചനയുണ്ട്.
ആലപ്പുഴയില്‍ 82ല്‍ 40 സമ്പര്‍ക്ക രോഗികള്‍. കോഴിക്കോട് ജില്ലയില്‍ 67ല്‍ 56 സമ്പര്‍ക്ക രോഗികളാണുള്ളത്. മലപ്പുറത്ത് കൊണ്ടോട്ടി, നിലമ്പൂര്‍ ചന്തകളില്‍ രോഗബാധ സ്ഥിരീകരിച്ചു.
Discussion about this post