കോവിഡ് വാക്സിന് ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും ഇവര്‍ പറയുന്നു.
അസ്ട്രസെനെകക്കാണ് പരീക്ഷണ വാക്സിന്റെ ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. ”വാക്സിന് ഈ വര്‍ഷം അവാസനത്തോടെ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല. കാരണം മൂന്ന് കാര്യങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്”, ഗവേഷക സംഘത്തിലെ അംഗമായ സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു. കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കുന്നതിന് കാര്യങ്ങള്‍ ഒത്തുവരേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബറോടുകൂടി ദശലക്ഷം ഡോസ് വാക്സിന് ഉല്പാദിപ്പിക്കാനാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.
അതേസമയം ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും വാക്സിന് പരീക്ഷണം അവസാന ഘട്ടത്തിലാണ്
Discussion about this post