കൊല്ലം: കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഹോം,ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനില്‍ കഴിയുന്നവരെ പോലീസ് ശാസ്ത്രീയമായി നിരീക്ഷിക്കും. നിരീക്ഷണ കേന്ദ്രം വിട്ട് പുറത്ത് പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ശക്തമായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍, പോലീസ് വോളന്റിയേഴ്‌സ് എന്നിവര്‍ നിരന്തരം ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ശക്തമാക്കി. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും നിര്‍ദ്ദിഷ്ട പരിധിക്ക് പുറത്ത് പോകുന്നവരെ കണ്ടെത്തുകയും ആ വിവരം പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചവറ,തെക്കുംഭാഗം, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Discussion about this post