തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ലോക്ഡൗണ്‍ നിലവില്‍ വരുക. ഇടവ-പെരുമാതുറ, പെരുമാതുറ- വിഴിഞ്ഞം,വിഴിഞ്ഞം-പൊഴിയൂര്‍ എന്നീ മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തും.
തീരപ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആര്‍ക്കും അനുവാദമുണ്ടാകില്ല. അവശ്യസാധനങ്ങള്‍ പ്രദേശത്ത് എത്തിക്കാനുള്ള നടപടികളെടുക്കും. തീരദേശമേഖലയിലെ ഓരോ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ അഞ്ച് കിലോ അരിയും ഒരു കിലോ ധാന്യവും സൗജന്യമായി വിതരണം ചെയ്യും. തീരദേശത്തെ രോഗബാധിതര്‍ക്ക് അവിടെ തന്നെ ചികിത്സ ഒരുക്കുന്നതിനാണ് ശ്രമം.തലസ്ഥാനത്ത് തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് 16 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത്. കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി കെ കെ ശൈലജ കൂടുതല്‍ സെന്ററുകള്‍ ഒരുക്കുമെന്നും വ്യക്തമാക്കി.
അതേസമയം സമൂഹവ്യാപനമുണ്ടായ സ്ഥലത്ത് പരിശോധനയുടെ എണ്ണം കൂട്ടിയിട്ടുണ്ട്. രോഗികള്‍ കൂടുതലുള്ള പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കും. തമിഴ്‌നാട് അതിര്‍ത്തിയിയുള്ള പ്രദേശത്തും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി.
Discussion about this post