ന്യൂഡല്‍ഹി: ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ഒഴിവുകള്‍. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം. 43 ഒഴിവുകളാണുള്ളത്. ജൂലൈ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2020 ഡിസംബര്‍ 31ന് 45 വയസ്സ് തികയരുത്. ബിഡിഎസ്/എംഡിഎസ് ആണ് യോഗ്യത. (ബിഡിഎസ് അവസാന വര്‍ഷം കുറഞ്ഞത് 55 % മാര്‍ക്ക് നേടിയിരിക്കണം). 2020 മാര്‍ച്ച് 31നകം ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വര്‍ഷത്തെ റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ആര്‍മി ഡെന്റല്‍ കോറില്‍ ക്യാപ്റ്റന്‍ റാങ്കില്‍ നിയമിക്കും.
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (എംഡിഎസ്)2020 എഴുതിയവര്‍ക്കാണ് അവസരം. ഇന്റര്‍വ്യൂ സമയത്ത് 2020 ഡിസംബര്‍ 31 വരെ കാലാവധിയുള്ള പെര്‍മനന്റ് ഡെന്റല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. സൈനിക ജോലികള്‍ക്ക് വേണ്ട ശാരീരികക്ഷമതയുണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianarmy.nic.in സന്ദര്‍ശിക്കുക.
Discussion about this post