തിരുവനന്തപുരം: മെയ് ജൂണ്‍ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. ഏകദേശം 48.5 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക.
സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയും അനുവദിച്ചിട്ടുണ്ട്.
സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെന്‍ഷന്‍ വിതരണം. ഇത്തവണ കോവിഡ് 19 കാരണം അടച്ചുപൂട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കാനാണ് പെന്‍ഷന്‍ വിതരണം നേരത്തെയാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസത്തെ വിധവാ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക്, ആ തുകയും ഇത്തവണ നല്‍കും.
Discussion about this post