തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയം. 31,8782 പേര്‍ വിജയിച്ചു. 114 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
സയന്‍സ്- 88.62%, ഹ്യുമാനിറ്റീസ്- 77.76%, കൊമേഴ്‌സ്- 84.52%, ടെക്‌നിക്കല്‍- 87.84 എന്നിങ്ങനെയാണ് വിജയശതമാനം. എറണാകുളമാണ് വിജയശതമാനം കൂടിയ ജില്ല. 18, 510 കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. 234 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയവരാണ്.
മലപ്പുറമാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയ ജില്ല. വിച്ച്എസ്ഇ റഗുലര്‍ വിഭാഗത്തില്‍ 81.8 ആണ് വിജയശതമാനം.
ഈ മാസം തന്നെ പ്ലസ് വണ്‍ഫലവും പ്രഖ്യാപിക്കും. പുനര്‍ മൂല്യ നിര്‍ണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കും
ഫലമറിയാന്‍:
www.keralaresults.nic.in www.dhsekerala.gov.in. www.prd.kerala.gov.in www.results.kite.kerala.gov.in
www.kerala.gov.in.
സഫലം 2020 മൊബൈല്‍ ആപ്.
പി.ആര്‍.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ ഫലം അറിയാം.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആര്‍.ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.
Discussion about this post