തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ ടെലിഗ്രാം പോലുള്ള സോഷ്യല്‍മീഡിയകളിലൂടെ ധാരാളം വ്യാജ ഷോപ്പിംഗ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപെട്ട് ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടതായുള്ള നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്.അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇത്തരം ഗ്രൂപ്പുകളുടെ/ സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പണമിടപാടുകള്‍ നടത്താവൂ. ഇത്തരം ഇടപാടുകളില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, പിന്‍ നമ്പര്‍- ഒ ടി പി എന്നിവ ഒരുകാരണവശാലും പങ്കുവയ്ക്കരുതെന്നും പോലീസിന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.
Discussion about this post