തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കസ്റ്റംസ് അസി. കമീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയിലെത്തി നോട്ടീസ് നല്‍കിയത്. ഡിആര്‍ഐ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന പരിരക്ഷയുള്ളതിനാലാണ് നോട്ടീസ് നല്‍കി കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.
സ്വപ്‌നയും സരിത്തുമായി ഔദ്യോഗികമെന്നതിനപ്പുറം അടുപ്പം ശിവശങ്കറിനുണ്ടെന്നുള്ളതാണ് അദ്ദേഹത്തെ സംശയ നിഴലിലാക്കുന്നത്. കൂടാതെ ഔദ്യോഗികമായി പരിചയപ്പെടാന്‍ സാധ്യതയില്ലാത്ത സന്ദീപുമായുള്ള ബന്ധവും ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ ഒത്തുചേര്‍ന്നെന്ന സരിത്തിന്റെ മൊഴിയുമാണ് ശിവശങ്കറിനുള്ള കുരുക്ക് മുറുകാന്‍ കാരണം.
Discussion about this post