കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി റിമാന്റ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഇരുവരെയും റിമാന്റ് ചെയ്തത്.
ഇരുവരെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിലേക്കും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. സ്വപ്‌നയെയും സന്ദീപിനെയും ആലുവ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കോവിഡ് പരിശോധന നടത്തിയിരുന്നു. കോവിഡ് പരിശോധന കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ട് മണിയോടയാണ് കൊച്ചി കടവന്ത്രയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്ക് ശേഷം മൂന്നരയോടെ കോടതിയില്‍ എത്തിച്ചു.
കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. കേരള അതിര്‍ത്തിയില്‍ വടക്കഞ്ചേരിയില്‍ വച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറായതോടെ മറ്റൊരു വാഹനത്തില്‍ കയറ്റി യാത്ര തുടരുകയായിരുന്നു.
Discussion about this post