കുവൈറ്റ് സിറ്റി: ഇപ്പോള്‍ വിദേശയാത്ര ചെയ്യരുതെന്ന് സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം. രോഗം പടരുന്ന സാഹചര്യത്തിലാണ് കുവൈറ്റിന്റെ മുന്നറിയിപ്പ്. യാത്രകള്‍ വൈറസ് വ്യാപന സാധ്യത കൂട്ടുമെന്നതിനാല്‍ സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ ആരോഗ്യവും പരിഗണിച്ച് യാത്രകള്‍ ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
ഓഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസ് തുടങ്ങാന്‍ കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ആകെ ശേഷിയുടെ 30 ശതമാനം മാത്രമായിരിക്കും സര്‍വീസുകള്‍.
കോവിഡ് വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതാവസ്ഥ തുടരുന്നതും വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളും മുന്‍കരുതലുകളും നിലനില്‍ക്കെത്തന്നെയാണ് കോവിഡ് വ്യാപനമെന്നതാണ് ഈ നിര്‍ദ്ദേ ശത്തിന് ഇതിന് പിന്നില്‍.
Discussion about this post