തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അഡ്വാന്‍സ് ബുക്കിങ്ങ് ചെയ്ത് ഗുരുവായൂരില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍ നടത്താനുമാണ് തീരുമാനം. കൗണ്ടറിലും ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായും ബുക്കിംഗിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ഒരു ദിവസം 40 വിവാഹങ്ങള്‍ മാത്രമേ നടത്തൂ എന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
ഒരു വിവാഹ സംഘത്തില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വച്ചായിരിക്കും വിവാഹങ്ങള്‍ നടക്കുക. വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള സമയത്ത് വിവാഹങ്ങള്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്‍പ്പെടെ വിവാഹചടങ്ങുകളടക്കം നിര്‍ത്തിവെച്ചത്.
Discussion about this post