തിരുവനന്തപുരം: കേരള ജുഡിഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 54 ഒഴിവുകളാണുള്ളത്. ഇതില്‍ 47 ഒഴിവുകളിലേക്ക് നേരിട്ടാണ് നിയമനം. 2020 ജനുവരി ഒന്നിന് 35 വയസ്സ് പൂര്‍ത്തിയാകാത്ത നിയമ ബിരുദധാരികള്‍ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം.
രണ്ടു ഘട്ടമായുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. മൂന്ന് മണിക്കൂറാണ് പരീക്ഷാസമയം. 200 മാര്‍ക്കിനുള്ള പ്രിലിമിനറി പരീക്ഷയില്‍ ആകെ 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. മെയിന്‍ പരീക്ഷയ്ക്ക് 100 മാര്‍ക്ക് വീതമുള്ള നാല് പേപ്പര്‍ ഉണ്ടായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ജുഡിഷ്യല്‍ അക്കാദമിയുടെ പരിശീലനം ഉണ്ടാകും. ഒന്നു മുതല്‍ രണ്ടുവര്‍ഷം വരെയാണ് പരിശീലന കാലയളവ്.
കേരള ഹൈക്കോടതിയുടെ വെബ്സൈറ്റ് വഴി വിവിധ ഘട്ടങ്ങളായി അപേക്ഷിക്കണം. ആദ്യഘട്ട അപേക്ഷ ജൂലായ് 22-നകം പൂര്‍ത്തിയാക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.hckrecruitment.nic.in സന്ദര്‍ശിക്കുക.
Discussion about this post