ന്യൂഡല്‍ഹി: ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സിലബസ് വെട്ടിക്കുറയ്ക്കാന്‍ സിബിഎസ്ഇയുടെ തീരുമാനം.
അതേസമയം പ്രധാന പാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ മറ്റ് വിഷയങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.
അസാധാരണമായ സാഹചര്യം രാജ്യത്തും ലോകത്ത് തന്നെയും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സിബിഎസ്ഇ കരിക്കുലം പരിഷ്കരിക്കാനും പഠനഭാരം കുറയ്ക്കാനും തീരുമാനിച്ചതെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. പ്രധാനപാഠഭാഗങ്ങള്‍ നിലനിര്‍ത്തിയും ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലുമാകും സിലബസ് പരിഷ്കരണമെന്നും മന്ത്രി വ്യക്തമാക്കി
Discussion about this post