Sunday, December 3, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി

SM TV News Desk by SM TV News Desk
Jul 7, 2020, 07:56 pm IST
in News
സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), പന്മന (3, 5, 13, 15), ശാസ്താം കോട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈനാഗപ്പള്ളി (7, 8, 9 , 11), പടിഞ്ഞാറെ കല്ലട (1, 3), ശൂരനാട് സൗത്ത് (10, 13), ക്ലാപ്പന (1), നീണ്ടകര (8), കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (13), പേരാവൂര്‍ (16), ന്യൂ മാഹി (7), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (13, 21, 22, 23), തിരുവല്ല മുന്‍സിപ്പാലിറ്റി (28, 33), കുളനട (14), മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6), ആലപ്പുഴ ജില്ലയിലെ താമരക്കുളം (6, 7) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോരുതോട് (4), തലയാഴം (12), പാലക്കാട് ജില്ലയിലെ പിരായിരി (14), തരൂര്‍ (9), കൊല്ലം ജില്ലയിലെ ഇട്ടിവ (17) എന്നിവയേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

കേരളത്തില്‍ ഇന്ന് 272 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 76, യു.എ.ഇ.- 26, ഖത്തര്‍- 21, കുവൈറ്റ്- 13, ഒമാന്‍- 13, ബഹറിന്‍- 5, കിര്‍ഗിസ്ഥാന്‍-1, നൈജീരിയ- 1, ദക്ഷിണ ആഫ്രിക്ക- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 13, തമിഴ്നാട്- 7, മഹാരാഷ്ട്ര- 4, ഡല്‍ഹി- 4, തെലുങ്കാന- 4, ഉത്തര്‍പ്രദേശ് 2, പശ്ചിമബംഗാള്‍- 1, ഛത്തീസ്ഘട്ട്- 1, ആന്ധ്രാപ്രദേശ്- 1, പഞ്ചാബ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, എറണാകുളം (പാലക്കാട്-1, മലപ്പുറം-1) ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കണ്ണൂര്‍ (കാസർഗോഡ്-1) ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് (വയനാട്-1) ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം (കൊല്ലം-10), വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3454 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,86,576 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,542 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3034 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7516 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,85,968 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5456 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 62,367 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 60,165 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Share33SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ആറര വയസ്സുകാരിയെ തട്ടിയെടുത്ത കേസിൽ യൂട്യൂബ് താരം അനുപമ പിടിക്കപ്പെട്ടു

സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞൾ എണ്ണ

സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞൾ എണ്ണ

മലയാള സിനിമയിൽ ഇനി ആ പുഞ്ചിരി ഇല്ല,സുബ്ബലക്ഷ്മി അമ്മാൾക്ക് വിട

മലയാള സിനിമയിൽ ഇനി ആ പുഞ്ചിരി ഇല്ല,സുബ്ബലക്ഷ്മി അമ്മാൾക്ക് വിട

ചെവി വേദനയ്ക്ക് ചെവിയിൽ എണ്ണ ഒഴിക്കുന്ന ശീലം അപകടമോ

ചെവി വേദനയ്ക്ക് ചെവിയിൽ എണ്ണ ഒഴിക്കുന്ന ശീലം അപകടമോ

ആർത്തവ വേദന കുറയ്ക്കാൻ സൂത്രവിദ്യകൾ

ആർത്തവ വേദന കുറയ്ക്കാൻ സൂത്രവിദ്യകൾ

ജ്യോതികയുടെ ശബ്ദമായത് ജോമോളോ, പ്രേക്ഷകരുടെ സംശയത്തിന് ഒടുവിൽ ജോമോളിന്റെ ഉത്തരമെത്തി

ജ്യോതികയുടെ ശബ്ദമായത് ജോമോളോ, പ്രേക്ഷകരുടെ സംശയത്തിന് ഒടുവിൽ ജോമോളിന്റെ ഉത്തരമെത്തി

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ചൈനയിൽ ശ്വാസകോശ രോഗം പടരുന്നു, സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം

നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്ന് പ്രമുഖ മിമിക്രി താരം അസീസ്

നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്ന് പ്രമുഖ മിമിക്രി താരം അസീസ്

പ്രഭുവിൻറെ മകൾ ഐശ്വര്യയും സംവിധായകൻ ആദിക് രവിചന്ദ്രനും വിവാഹിതരാകുന്നു

പ്രഭുവിൻറെ മകൾ ഐശ്വര്യയും സംവിധായകൻ ആദിക് രവിചന്ദ്രനും വിവാഹിതരാകുന്നു

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies