കോഴിക്കോട്: ഈ ആഴ്ചയില്‍ വിവിധ കേന്ദ്രങ്ങളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരുന്ന പരീക്ഷകളും അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെച്ചു.
പി എസ് സി യുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും ജൂലൈ 8 മുതല്‍ 17 വരെ നടത്താനിരുന്ന നിയമന പരിശോധന (സര്‍വീസ് വെരിഫിക്കേഷന്‍) മാറ്റിവെച്ചു.
ജൂലായ് 7 മുതല്‍ 10 വരെ എറണാകുളം ജില്ലാ, മേഖല ഓഫീസുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വീസ് വെരിഫിക്കേഷനുകളും അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.
ജൂലായ് 11 വരെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ നടക്കേണ്ട അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി.
Discussion about this post