ബംഗളൂരു: നടിയും എംപിയുമായ സുമലതാ അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
”ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ടയില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. പരിശോധനാ ഫലം ഇന്നാണ് ലഭിച്ചത്. എന്റെ ലോക്‌സഭാ മണ്ഡലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിനാല്‍ രോഗം ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടിയിരുന്നു. വീട്ടില്‍ തന്നെ ചികിത്സയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. അതിനാല്‍ ഞാനിപ്പോള്‍ ഹോം ക്വാറന്റൈനിലാണ്”,സുമലത ട്വിറ്ററില്‍ കുറിച്ചു.
താനുമായി സമ്പര്‍ക്കമുണ്ടായവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറും. താനുമായി സമ്പര്‍ക്കമുണ്ടായിരുന്ന ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടായെങ്കില്‍ ഉടന്‍ തന്നെ ടെസ്റ്റ് നടത്തണമെന്നും സുമലത ആവശ്യപ്പെട്ടു. ജോലിയുടെ ഭാഗമായി നിരവധി കോവിഡ് ഹോട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി.
കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാംഗമാണ് സുമലത.
Discussion about this post