തിരുവനന്തപുരം: കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാണ് അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയും മഴ ലഭിച്ചേക്കാം. 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശിയടിക്കാന്‍ സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
Discussion about this post