തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. നാളെ രാവിലെ 6 മുതല്‍ ഒരാഴ്ചത്തേക്ക് നഗരം അടച്ചിടും. സമ്പര്‍ക്ക രോഗികള്‍ കൂടിയ സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരത്തെ എല്ലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും.എല്ലാ കടകളും അടച്ചിടും. മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കാന്‍ അനുമതിയുണ്ട്. മരുന്ന് വാങ്ങാനല്ലാതെ ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. മരുന്ന് കടകളില്‍ പോകുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും. നഗരത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഒറ്റവഴി മാത്രം ഏര്‍പ്പെടുത്തും.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 27 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. മുട്ടത്തറ സ്വദേശി 39 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.
2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.
3. മണക്കാട് സ്വദേശി44 കാരന്‍. കുമരിച്ചന്തയില്‍ ചുമട്ടുതൊഴിലാളി.
4. പൂന്തുറ സ്വദേശിനി 18 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകള്‍.
5. പൂന്തുറ സ്വദേശി 15 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകന്‍.
6. പൂന്തുറ സ്വദേശിനി 14 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.
7. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.
8. ഉച്ചക്കട സ്വദേശി 12 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.
9. ഉച്ചക്കട സ്വദേശി 2 വയസുകാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.
10. പുല്ലുവിള സ്വദേശി 42 കാരന്‍. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.
11. വള്ളക്കടവ് സ്വദേശി 65 കാരന്‍. ഉറവിടം വ്യക്തമല്ല.
12. പൂന്തുറ സ്വദേശി 36 കാരന്‍. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.
13. കാലടി സ്വദേശി 8 വയസുകാരി. ഉറവിടം വ്യക്തമല്ല.
14. പേട്ട സ്വദേശിനി 42 കാരി. പടിഞ്ഞാറേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറി സ്‌കൂളിലെ അധ്യാപിക.
15. വഞ്ചിയൂര്‍ സ്വദേശി 62 കാരന്‍. പടിഞ്ഞാറേക്കോട്ട-എയര്‍പോര്‍ട്ട് റോഡില്‍ മില്‍മ ബൂത്ത് നടത്തുന്നു.
16. മുട്ടത്തറ സ്വദേശി 29 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.
17. മണക്കാട് സ്വദേശി 51 കാരന്‍. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്‍.
18. മണക്കാട് സ്വദേശി 29 കാരന്‍. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്റെ മകന്‍. ഈ വ്യക്തിയും കുമരിച്ചന്തയില്‍ മത്സ്യക്കച്ചവടം നടത്തിവരുന്നു.
19. ചെമ്പഴന്തി സ്വദേശിനി 29 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ്.
20. മണക്കാട് സ്വദേശിനി 22 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്.
21. മണക്കാട് സ്വദേശി 70 കാരന്‍. ആറ്റുകാല്‍-മണക്കാട് റോഡില്‍ ചായക്കട നടത്തുന്നു.
22. മുട്ടത്തറ സ്വദേശി 46 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.
23. ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂര്‍, കുളമുട്ടം സ്വദേശി 60 കാരന്‍.
24. യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂര്‍ സ്വദേശി 29 കാരന്‍.
25,26,27. കുവൈറ്റില്‍ നിന്നും ജൂണ്‍ 24ന് തിരുവനന്തപുരത്തെത്തിയ നെയ്യാറ്റിന്‍കര സ്വദേശി 47 കാരന്‍, ഇയാളുടെ ഒരുവയസുള്ള മകന്‍, ഏഴുവയസുള്ള മകള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Discussion about this post