Saturday, August 13, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും ആരോഗ്യസുരക്ഷാ ഓഡിറ്റിങ്

കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും ആരോഗ്യസുരക്ഷാ ഓഡിറ്റിങ്

SM TV News Desk by SM TV News Desk
Jul 5, 2020, 08:46 pm IST
in News
കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും ആരോഗ്യസുരക്ഷാ ഓഡിറ്റിങ്
Share on FacebookWhatsAppTelegramTweet

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും ആരോഗ്യസുരക്ഷാ ഓഡിറ്റിങ് നടത്താന്‍ തീരുമാനം. വിമാനത്താവളത്തിലെ ടാക്സി കൗണ്ടറില്‍ ജീവനക്കാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പഴുതടച്ച സുരക്ഷ ഉറപ്പാക്കാന്‍ മൂന്നാംഘട്ട ആരോഗ്യസുരക്ഷാ ഓഡിറ്റിങ് നടത്തുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ ടാക്സി സര്‍വിസ് നടത്തുന്ന സിയാല്‍ പ്രിപെയ്ഡ് ടാക്സി സൊസൈറ്റി നിയോഗിച്ച ഇമ്മാനുവേല്‍ ഏജന്‍സി എന്ന കരാര്‍ സ്ഥാപനത്തിലെ വനിതാ സൂപ്പര്‍വൈസര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ അതീവ കര്‍ശനമായ സജ്ജീകരണങ്ങളാണ് സിയാല്‍ ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ ജീവനക്കാര്‍ക്കും ഇതുസംബന്ധിച്ച ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 24 ന് നേരിയ രോഗലക്ഷണം കണ്ടപ്പോള്‍ തന്നെ ഈ ജീവനക്കാരി മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വിവിധ കരാര്‍, ഉപകരാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും സുരക്ഷാ വസ്ത്രങ്ങളും ഉപാധികളും സിയാല്‍ തന്നെ നല്‍കിയിട്ടുണ്ട്. ശുചീകരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ഫേസ് ഷീല്‍ഡുകള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവ സിയാല്‍ നല്‍കുകയും ഇവര്‍ അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. നാലായിരത്തോളം പേര്‍ക്കാണ് ഫേസ് ഷീല്‍ഡുകള്‍ നല്‍കിയത്. എയ്റോബ്രിഡ്ജ് നിയന്ത്രിക്കുന്ന ജീവനക്കാര്‍, സി.ഐ.എസ്.എഫ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ മൂവായിരത്തോളം പേര്‍ക്ക് പി.പി.ഇ സ്യൂട്ടുകള്‍ നല്‍കി. ഇമിഗ്രേഷന്‍ മുതല്‍ പ്രിപെയ്ഡ് ടാക്സി കൗണ്ടര്‍ വരെയുള്ള ഇടങ്ങളില്‍ ജീവനക്കാരും യാത്രക്കാരും നേരിട്ട് ബന്ധപ്പെടാതിരിക്കാന്‍ ഗ്ലാസ് ഭിത്തികളും സംസാരിക്കാന്‍ മൈക്കും നല്‍കിയിട്ടുണ്ട്. മുഴുവന്‍ ടാക്സികളിലും ഡ്രൈവറും യാത്രക്കാരും തമ്മില്‍ നേരിട്ട് ബന്ധപ്പെടാതിരിക്കാന്‍ കമ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ രണ്ടുവട്ടം ഓഡിറ്റിങ് നടത്തി.

Share23SendShareTweet

Related Posts

12 വര്‍ഷം മുമ്പ് ഗോപിസുന്ദറിനോട് പ്രണയം തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അമൃത സുരേഷ് !
News

12 വര്‍ഷം മുമ്പ് ഗോപിസുന്ദറിനോട് പ്രണയം തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അമൃത സുരേഷ് !

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം; കാഴ്ച്ച നഷ്ടപ്പെട്ടേക്കും
News

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം; കാഴ്ച്ച നഷ്ടപ്പെട്ടേക്കും

നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ ഭീകരന്‍ അറസ്റ്റില്‍
News

നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ ഭീകരന്‍ അറസ്റ്റില്‍

കുട്ടികള്‍ക്കുള്ള പൗഡര്‍ നിര്‍മാണം നിര്‍ത്താന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
News

കുട്ടികള്‍ക്കുള്ള പൗഡര്‍ നിര്‍മാണം നിര്‍ത്താന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

കോണ്‍ഗ്രസിന്റെ റേഡിയോ ചാനല്‍ തിങ്കളാഴ്ച്ച മുതല്‍
News

കോണ്‍ഗ്രസിന്റെ റേഡിയോ ചാനല്‍ തിങ്കളാഴ്ച്ച മുതല്‍

ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ ഉപേക്ഷിച്ച മലയാളികളുടെ എണ്ണം 8 ലക്ഷം!!
News

ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ ഉപേക്ഷിച്ച മലയാളികളുടെ എണ്ണം 8 ലക്ഷം!!

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies