തിരുവനന്തപുരം: കൃഷിവകുപ്പിന്റെ 2020ലെ കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷകജ്യോതി, കര്‍ഷകതിലകം (വനിത), ശ്രമശക്തി, കൃഷി വിജ്ഞാന്‍, ക്ഷോണിസംരക്ഷണ, ക്ഷോണി രത്ന, കര്‍ഷകഭാരതി, ഹരിതകീര്‍ത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡന്‍സ് അസോസിയേഷന്‍, ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്സ്യല്‍ നഴ്സറി, കര്‍ഷകതിലകം (സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), കര്‍ഷക പ്രതിഭ (സ്‌കൂള്‍ വിദ്യാര്‍ത്ഥി), മികച്ച ഹയര്‍ സെക്കന്ററി സ്‌കൂള്‍ കര്‍ഷക പ്രതിഭ, മികച്ച കോളേജ് കര്‍ഷക പ്രതിഭ, മികച്ച ഫാം ഓഫീസര്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച തേനീച്ച കര്‍ഷകന്‍, മികച്ച കൂണ്‍ കര്‍ഷകന്‍ എന്നീ അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
പച്ചക്കറികൃഷി പദ്ധതി, ജൈവകൃഷി പദ്ധതി പ്രകാരമുളള അവാര്‍ഡുകള്‍ക്കും കര്‍ഷകരുടെ കണ്ടുപിടിത്തങ്ങള്‍ക്കുളള ഇന്നവേഷന്‍ അവാര്‍ഡ്, മികച്ച കയറ്റുമതി സംരംഭകര്‍/ഗ്രൂപ്പുകള്‍, മികച്ച വിളവെടുപ്പാനന്തര പരിചരണ മുറകള്‍ നടത്തുന്ന കര്‍ഷകര്‍/ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ അതത് കൃഷിഭവനുകളില്‍ സ്വീകരിക്കും. കൃഷിഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യാം. ക്ഷോണി സംരക്ഷണം, ക്ഷോണിരത്ന അവാര്‍ഡുകള്‍ക്കുളള അപേക്ഷകള്‍ അതത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും കര്‍ഷക ഭാരതി, ഹരിതമുദ്ര അവാര്‍ഡുകള്‍ക്കുളള അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കുമാണ് നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralaagriculture.gov.in, www.fibkerala.gov.in.
Discussion about this post