കൊച്ചി: എംഎല്‍എയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിക്ക് ടെലിവിഷനും ലൈബ്രറി പുസ്തകങ്ങളും സമ്മാനമായി നല്‍കി നവദമ്പതികള്‍. പൂതംകുറ്റി തേലപ്പിള്ളി വര്‍ഗ്ഗീസ്- സോഫി ദമ്പദികളുടെ മകന്‍ ബേസിലും ആലപ്പുഴ എടയത്ത് വര്‍ഗ്ഗീസ്- മിനി ദമ്പതികളുടെ മകള്‍ മീരയുമാണ് വിവാഹത്തോടനുബന്ധിച്ച് ടിവിയും പുസ്തകങ്ങളും നല്‍കിയത്. അങ്കമാലി എംഎല്‍എ റോജി.എം.ജോണ്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ടി.വി. ചലഞ്ച് പ്രോഗ്രാമിലേക്കാണ് നവദമ്പതികള്‍ ടിവിയും പുസ്തകങ്ങളും സമ്മാനിച്ചത്.
പൂതംകുറ്റി സെന്റ് മേരീസ് പള്ളിയില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. റോജി.എം.ജോണ്‍ എം.എല്‍.എ ദമ്പതികളില്‍ നിന്ന് ടെലിവിഷന്‍ ഏറ്റ് വാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് മൂലേപ്പാറയില്‍ സ്ഥാപിച്ച സാംസ്‌കാരിക കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സ് നടത്തുന്നതിന് ടെലിവിഷന്‍ ഉപയോഗിക്കും. ആനപ്പാറയില്‍ പുതുതായി ആരംഭിച്ച പബ്ലിക് ലൈബ്രറിക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്. ലൈബ്രറി പ്രസിഡന്റ് പി.വി.പൗലോസ് ദമ്പതികളില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
Discussion about this post