തിരുവനന്തപുരം: സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാര്‍ജ് 8 രൂപയായി തുടരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്ന് രണ്ടരയായി കുറച്ചു. പുതുക്കിയ നിരക്ക് നാളെയോ മറ്റന്നാളോ പ്രാബല്യത്തില്‍ വരും.
കിലോമീറ്റര്‍ നിരക്ക് 90 പൈസയാക്കി കൂട്ടി. നിരക്ക് വര്‍ദ്ധന താത്കാലികമാണ്. കെഎസ്ആര്‍ടിസിയുടെ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ ക്ലാസ് ബസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും മിനിമം ചാര്‍ജും കിലോമീറ്റര്‍ ചാര്‍ജും 25 ശതമാനം വര്‍ദ്ധിക്കും.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ മാറ്റമില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം മാത്രമേ വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ മാറ്റം വരുത്തുകയുള്ളു. വിദ്യാര്‍ഥികളുടെ കണ്‍സെഷനില്‍ 50 ശതമാനം വര്‍ദ്ധനയാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്.
Discussion about this post