1991ല്‍ മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡില്‍ മികച്ച വിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ ചിത്രം സഡകിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. 29 കൊല്ലം മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സഡക് 2, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നത്.
ചിത്രം തീയറ്റര്‍ റിലീസിനൊരുങ്ങിയിരുന്ന സമയത്തായിരുന്നു കോവിഡ് വ്യാപനവും ലോക്ക്ഡൗണുമുണ്ടായതും റിലീസ് നീട്ടിയതും. തീയറ്റര്‍ തുറക്കുന്നത് നീട്ടിയതോടെയാണ് സഡക് 2 ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ് ഒരുങ്ങുന്നത്. ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യാനിനിരിക്കുന്ന ‘ സഡക് 2 ‘ന്റെ റീലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ‘സഡക് 2’ല്‍ അഭിനയിച്ചിരിക്കുന്നത്. ഇരുപതു വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
Discussion about this post