ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഓഫ് ഇന്ത്യയിലെ ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ട്രാന്‍സ്ലേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക.
ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരുവിഷയമായി ഹിന്ദിയില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബിരുദതലത്തില്‍ ഹിന്ദി ഒരുവിഷയമായി ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. അല്ലെങ്കില്‍ ബിരുദതലത്തില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിച്ച് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. അല്ലെങ്കില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം, ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അംഗീകൃത ട്രാന്‍സ്ലേഷന്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (ഇംഗ്ലീഷ്-ഹിന്ദി & ഹിന്ദി-ഇംഗ്ലീഷ്), സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ട്രാന്‍സ്ലേഷന്‍ ജോലികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് 27 വയസ്സ് കവിയാന്‍ പാടില്ല. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. പേ സ്‌കെയില്‍ ലെവല്‍ 8 (47600 – 151100 രൂപ)
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് https://loksabha.nic.in എന്ന വെബ്‌സൈറ്റ് വഴി വിജ്ഞാപനവും അപേക്ഷയും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലായ് 27-നകം അയയ്ക്കണം.
Discussion about this post