ചെന്നൈ: ചെന്നൈയില്‍ ഗായകന്‍ 64 ദിവസം ലൈവായി പാടി സമാഹരിച്ചത് 15 ലക്ഷം രൂപ. കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സംഗീത മേഖലയിലുള്ളവര്‍ക്ക് സഹായം നല്‍കുകയെന്ന ലക്ഷ്യത്തിലാണ് പിന്നണിഗായകനായ സത്യന്‍ മഹാലിംഗം ഇങ്ങനെയൊരു ദൗത്യത്തിനിറങ്ങിയത്.
ലോക്ഡൗണ്‍ തുടങ്ങിയ സമയത്താണ് സത്യന്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ‘സത്യന്‍ ഉത്സവ്’ എന്ന പേരില്‍ സംഗീത ദൗത്യത്തിന് തുടക്കമിട്ടത്. 15 ലക്ഷത്തിന് മുകളില്‍ ഇതുവഴി സത്യന് സമ്പാദിക്കാന്‍ കഴിഞ്ഞു. ‘മ്യൂസിക് ഫോര്‍ മ്യൂസീഷ്യന്‍സ്’എന്നാണ് പരിപാടിയെ സത്യന്‍ വിശേഷിപ്പിക്കുന്നത്. മ്യൂസിക് മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങാകുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു.
”നേരത്തെ 40 മുതല്‍ 45ഓളം പരിപാടികളാണ് പ്രതിമാസം ഞങ്ങള്‍ക്കുണ്ടായിരുന്നത്. കുറഞ്ഞത് 50,000 രൂപയായിരുന്നു ഞങ്ങളുടെ വരുമാനം. ലോക്ഡൗണായതോടെ വരുമാനം നിലച്ചു. ഈ സാഹചര്യത്തിന് എന്ന് അറുതിവരുമെന്ന് അറിയാത്തതിനാലാണ് ഇങ്ങനെയൊരു പരിപാടി നടത്തിയത്”, സത്യന്‍ പറയുന്നു. സ്റ്റേജ് ലൈറ്റ് മ്യൂസിക് ആര്‍ട്ടിസ്റ്റുകളെ സഹായിക്കാന്‍ സത്യന്‍ മെയ് 30ന് 25 മണിക്കൂര്‍ തുടര്‍ച്ചയായി പാടിയാണ് ഫണ്ട് സമാഹരിച്ചത്.
Discussion about this post