തിരുവനന്തപുരം: ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തിലുണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിദേശത്ത് നിന്നും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്‌ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിലാണിത്.
അതേസമയം രാത്രി ഒന്‍പതു മുതല്‍ വെളുപ്പിന് അഞ്ചുവരെയുള്ള രാത്രി കര്‍ഫ്യൂ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും തുടരുമെന്നും ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളിലെയും റെഡ്‌സോണുകളിലെയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post