തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിവാഹ ആവശ്യത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്വാറന്റീന്‍ വേണ്ട. വധൂവരന്‍മാര്‍ക്കൊപ്പം അഞ്ച് ബന്ധുക്കള്‍ക്ക് മാത്രമേ ഏഴ് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതിയുള്ളൂ.
കേരളത്തിലേക്ക് വരുമ്പോള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിവാഹ ക്ഷണക്കത്തും അപ്‌ലോഡ് ചെയ്യണം. ശാരീരിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശിക്കരുതെന്നും ഉത്തരവിലുണ്ട്. ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post