തിരുവനന്തപുരം: കോവിഡ് മുന്നറിയിപ്പെന്ന വ്യാജേന ഇന്ത്യയില്‍ വന്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ (CERT-in) മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തുന്ന ഫിഷിങ് ആക്രമണമാണ് ഉണ്ടാവുക. സ്വീകര്‍ത്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുന്നതിനാണ് ഈ ഫിഷിംഗ് ഇമെയിലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവിടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വഞ്ചിക്കപ്പെടും.
കോവിഡുമായി ബന്ധപ്പെട്ട ഏജന്‍സികളുടേതെന്ന വ്യാജേന ഇ-മെയിലുകള്‍ എത്തുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വെബ്‌സൈറ്റിലേക്ക് പോവുകയും സൈറ്റിലെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നതോടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നു. വ്യക്തിഗത വിവരങ്ങളും സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളുമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തുക.
20 ലക്ഷം ഇമെയില്‍ ഐ.ഡികളിലേക്ക് ഫിഷിങ് മെയില്‍ എത്താമെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ സൗജന്യ കോവിഡ് ടെസ്റ്റ് നടത്തി നല്‍കാമെന്ന് പറഞ്ഞാവും മെയിലുകള്‍ എത്തുക. മെയിലിനൊപ്പമുള്ള അറ്റാച്ച്‌മെന്റുകള്‍ തുറക്കുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് മാത്രമാണ് സൈബര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകപോംവഴിയെന്നും വിദഗ്ധര്‍ അറിയിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. സോഷ്യല്‍ മീഡിയ വഴി, ആവശ്യമില്ലാത്ത ഇ-മെയില്‍, SMS അല്ലെങ്കില്‍ സന്ദേശങ്ങളില്‍ അറ്റാച്ചുമെന്റ് തുറക്കുകയോ ക്ലിക്കുചെയ്യുകയോ ചെയ്യരുത്
2. അറിയാവുന്നയാള്‍ അയച്ചതായി തോന്നിയാലും അറ്റാച്ചുമെന്റുകള്‍ തുറക്കുന്നതില്‍ ജാഗ്രത പാലിക്കുക
3. ഇ-മെയില്‍ വിലാസങ്ങള്‍, ഇ-മെയിലുകളിലെ അക്ഷര പിശകുകള്‍, വെബ്സൈറ്റുകള്‍, അപരിചിതമായ ഇ-മെയില്‍ അയയ്ക്കുന്നവര്‍ എന്നിവ സൂക്ഷിക്കുക
4. അപരിചിതമായ അല്ലെങ്കില്‍ അജ്ഞാത വെബ്സൈറ്റുകള്‍ / ലിങ്കുകളില്‍ വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങള്‍ സമര്‍പ്പിക്കരുത്
5. ഇ-മെയിലുകള്‍, കോവിഡ് -19 ടെസ്റ്റിംഗ്, എയ്ഡ്, വിന്നിംഗ് പ്രൈസ്, റിവാര്‍ഡ്‌സ്, ക്യാഷ് ബാക്ക് ഓഫറുകള്‍ തുടങ്ങിയ പ്രത്യേക ഓഫറുകള്‍ നല്‍കുന്ന ലിങ്കുകള്‍ സൂക്ഷിക്കുക.
Discussion about this post